Friday, 17 October 2008

തുന്നിക്കെട്ടിയ മുറിവുകൾ

കവിത, ആലാപനം: സനാതനന്‍

കഥ: സിമി

ചിത്രം:ദസ്തക്കിര്‍

മൂർത്തമായ സങ്കേതങ്ങളാണ് കലയിൽ ഏറ്റവും കൂടുതൽ ആസ്വദിക്കപ്പെടുന്നവ.കൃത്യമായ നിർവചനങ്ങളുള്ള രൂപഭാവങ്ങളുള്ള സ്വഭാവ സവിശേഷതകളുള്ള ഒന്നിനെയല്ലാതെ കല എന്ന് അംഗീകരിക്കാൻ സമൂഹം മടിക്കും.എന്നാൽ ഇതിനൊരപവാദമാണ് കൊളാഷ്.മൂർത്തമല്ലാത്ത രൂപത്തേക്കാൾ ഫീലിന് പ്രാമുഖ്യം കൊടുക്കുന്നസങ്കേതം.അത്തരം ഒന്ന് പരീക്ഷിക്കുകയാണിവിടെ.ചിത്രം,സാഹിത്യം,ശബ്ദം,സംഗീതം എന്നിവകൊണ്ട് എന്ത് അനുഭവമാണ് ഉണ്ടാക്കാൻ കഴിയുക എന്ന പരീക്ഷണം. നിങ്ങളുടെ പ്രതികരണം അറിയിക്കുക
those who uses firefox the songlink is here

34 comments:

പച്ചാളം : pachalam 17 October 2008 at 07:14  

കൊള്ളാമല്ലൊ, പരീക്ഷണങ്ങള്‍ വരട്ടെ.

ഫയര്‍ഫോക്സില് ശബ്ദം കിട്ടുന്നില്ല. പ്ലഗ്ഗിന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയില്ല.

ശെഫി 17 October 2008 at 07:29  

നല്ല പരീക്ഷണം തന്നെ,

പക്ഷേ ചിത്രം കഥയുടേയും ശബ്ദത്തിന്റെയും,കഥ ചിത്രത്തിന്റേയും ശബ്ദത്തിന്റെയും ആസ്വാദനത്തെ പരിമിതപ്പെടുത്തില്ലേ ഇത്തരം ഒരു കൊളാഷിൽ.

ഗുപ്തന്‍ 17 October 2008 at 08:30  

തകര്‍പ്പന്‍ ആശയാം. മൂന്നുവര്‍ക്കും തമ്മില്‍ അതിശയപ്പെടുത്തുന്ന ഹാര്‍മണി.

ചിത്രം ഉന്മേഷിന്റെ ഞാന്‍ കണ്ടതില്‍ ഏറ്റവുമികച്ച ഒന്നാണ്. സനല്‍ നന്നായി ചിത്രം ഗ്രാസ്പ് ചെയ്തിട്ടുണ്ട്

പക്ഷെ അല്‍ഭുതപ്പെടുത്തിയത് സിമിയാണ്. സൂപ്പര്‍ബ് എഫര്‍ട്ട്!

ബ്ലൊഗ് പൊലെ ഒരു മള്‍ട്ടിഡയമെന്‍ഷണല്‍ മീഡിയത്തിന്റെ പുതിയ സാധ്യതകള്‍ തേടുന്ന ഈ സംരഭത്തിന് എല്ലാ ആശംസകളും.

നിങ്ങളുടെ സുഹൃത്ത് എന്ന് സ്വയം കരുതാനാവുന്നതില്‍ എനിക്ക് നിറഞ്ഞ അഭിമാനം. :)

ഗുപ്തന്‍ 17 October 2008 at 08:32  

ഒന്നുകൂടി .. ഇതു ‘മൌണ്ട്’ ചെയ്തത് ഉന്മേഷ് ആണെന്നാണ് എന്റെ ധാരണ. തകര്‍ത്തു കുട്ടാ.. :)

Pramod.KM 17 October 2008 at 09:00  

ഗംഭീരമായിരിക്കുന്നു ആശയം+അവതരണം:)

തൂക്കം 17 October 2008 at 10:04  

Sound + picture + story . Isint this what you call a movie?The thought of making a collage was good, but the attempt you guys did is very poor (considering the creative talent pool amongst you)

and what on earth has perkka done?is it an amarchithra katha? the colors you gave to the story created a better feel than that stuff you have painted. whats with all that square square thingies? you just literally painted that stuff? huh?grrr..!

have a look at peter blakes memories of places collage. that is what you call feel, with a capital F.

simi, the story line is really down the drain kind of. very sad!
eccentricity is not cultivated, you cannot fake it.

ഭൂമിപുത്രി 17 October 2008 at 10:04  

നല്ല രസമുള്ള പരീക്ഷണം!ഒരേ ഭാവന മൂന്നു രീതിയിൽ ആസ്വദിപ്പിയ്ക്കാനുള്ള ശ്രമത്തിൽ പുതുമയുണ്ട്.സനാതനന്റെ ആലാപനം ഇടയ്ക്കെവിടെയൊക്കെയോ പശ്ചാതലസംഗീതത്തിൽ മുങ്ങിപ്പോയത് കാരണം ചില വാക്കുകൾ വ്യക്തമായില്ല.(ഞാൻ ഹെഡ്ഫോൺസ് വെയ്ക്കാതയാൺ കേട്ടത്)
ആലാപനശൈലി കൂടി ഒന്നു പുതുക്കാമായിരുന്നു
എന്നൊരു തോന്നൽ.

ജീവൻ 17 October 2008 at 10:17  

ദാർശനിക പൈങ്കിളി - കൊളാഷ് പോട്ടെ കല തന്നെ വിദൂരമാണ് സിമിയുടെ കഥയിൽ. ദസ്തകിർ വ്യർത്ഥമായിപ്പോയല്ലോടോ തന്റെ വര.

നജൂസ്‌ 17 October 2008 at 10:18  

കേള്‍ക്കാന്‍ കഴിയുന്നില്ല...

sree 17 October 2008 at 10:47  

Outstanding effort!

വാക്കും വരയും ശബ്ദവും ഒക്കെ പരിമിതികളാണ്...ഇതിനൊക്കെ അതീതമായി മനസ്സുകള്‍ ചേരുന്നിടത്ത് പിറക്കുന്നതെന്തോ അതായിരിക്കും കല. ഈ മനസ്സുകളുടെ ചേര്‍ച്ചക്കുമുന്നില്‍ എന്തു പറയാന്‍...മുറിവുകള്‍ ഉണങ്ങാതിരിക്കട്ടെ...

വെള്ളെഴുത്ത് 17 October 2008 at 11:23  

കൊക്കുണ്ട്, വള്ളമുണ്ട്, മരത്തിന്റെ പല നോട്ടങ്ങളുണ്ട്..നിറമുണ്ട്, കഥയുണ്ട്, കവിതയുണ്ട്..ശബ്ദമുണ്ട്. പക്ഷേ മുറിവെവിടെ? തുന്നലെവിടെ?

സനാതനന്‍|sanathanan 17 October 2008 at 11:33  

അഭിപ്രായങ്ങൾക്ക് (സുമനസോടെയുള്ള വിമർശനങ്ങൾക്കും അഭിനന്ദനങ്ങൾക്കും)നന്ദി.ഇതൊരു പൂർണമായ കലയല്ല,അതിലേക്കുള്ള പരിശ്രമമാണ്.പരധീനതകളുടെ കൊളാഷ് ആണ് ഇത്.ആരെങ്കിലും ഒക്കെ ഇതിൽ ഇനിയും മാംസം വച്ചുപിടിപ്പിക്കാൻ മുന്നോട്ട് വരണം എന്നാണ് ആഗ്രഹം..അതല്ലെങ്കിൽ പണ്ട് ബലൂണിൽ ചുടുവാതകം നിറച്ച് പറക്കാൻ ശ്രമിച്ചവനെയെന്നപോലെ ചിരിച്ചും കൂകിയും പോകാം..അവർക്കും നമോവാകം..

ഭൂമീ പുത്രീ,വിമർശനം ഉൾക്കൊള്ളുന്നു.

ജീവൻ,
ദസ്തക്കിർ വരച്ചതല്ല ഫോട്ടോ എടുത്ത് മുറിച്ചൊട്ടിച്ചതാണ് കുരുത്തം കെട്ടവൻ ;)

തൂക്കം,
Sound + picture + story . Isint this what you call a movie?
ഈയൊരറിവ് ഇങ്ങനെയൊരു ചപ്പടാച്ചി ഒപ്പിച്ചപ്പോൾ കിട്ടി എന്നതാണ് എന്റെ നേട്ടം ..ഞാൻ ധന്യനായി..

യാരിദ്‌|~|Yarid 17 October 2008 at 11:43  

പരീക്ഷണം കൊള്ളാം. ശബ്ദം ടെസ്റ്റ് ചെയ്തില്ല, പ്ലഗിന്‍സ് ഡൌണ്‍ലോഡ് ചെയ്തിട്ടു നോക്കണം പിന്നീട്..!

ആരാ ഐഡിയ..?

സനാതനന്‍|sanathanan 17 October 2008 at 12:06  

യാരിദേ
ആശയം -സിമി & ദസ്തക്കിർ

lakshmy 17 October 2008 at 12:43  

കൊളാഷ് കൊള്ളാം. കവിതാലാപനത്തിനിടയ്ക്കുള്ള പശ്ചാത്തല സംഗീതം അലോസരപ്പെടുത്തുന്ന പോലെ തോന്നി. അവസാനത്തെ ആ എക്കോ ഇഷ്ടപ്പെട്ടു. അകാശമിങ്ങിനെ തുണ്ടു തൂണ്ടായി പറക്കുന്ന ഒരു ഫീലിങ്.

കഥയും ചിത്രങ്ങളും ഇഷ്ടമായി

Anonymous 17 October 2008 at 17:05  

പാട്ടിലെ കൊളാഷ് എന്നത് പശ്ചാത്തല സംഗീതം എന്ന മുന്‍വിധിയില്‍ അലിഞ്ഞുപോയി. അവിടെയും പരീക്ഷണങ്ങള്‍ക്കു സാധ്യതയുണ്ട്.

::സിയ↔Ziya 18 October 2008 at 00:48  

പരീക്ഷണം പൂര്‍ണ്ണതയിലേക്കെത്തട്ടെ

ഞാന്‍ ഇരിങ്ങല്‍ 18 October 2008 at 01:38  

പരീക്ഷണങ്ങള്‍ കൂട്ടമായി നടത്തുമ്പോള്‍ സംഘടിത ശക്തിയുടെ ആസുരത കൈവരുന്നു. അഭിനന്ദനങ്ങള്‍

സനാതന്‍റെ ശബ്ദം മനസ്സിനെ കീഴ്പ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sarija N S 18 October 2008 at 01:42  

പലവട്ടം കേട്ടു, പലവട്ടം കണ്ടു , പലവട്ടം വായിച്ചു.

ചിത്രത്തില്‍ ദു:ഖമുണ്ടോ? അറിയില്ല, പക്ഷെ അത് മനോഹരമായിരുന്നു. വായന ചിത്രത്തോട് ചേര്‍ത്ത് വച്ചപ്പോള്‍ വായനക്കും ചിത്രത്തിനും മനോഹാരിതയേറി. പിന്നെ സനാതനന്‍റെ ശബ്ദത്തിലൂടെ ഒഴുകിവന്ന വരികള്‍... അത് ഇതിനോടൊന്നും ചേര്‍ത്ത് വയ്ക്കാതെ ഇഷ്ടപ്പെട്ടു.

Sarija N S 18 October 2008 at 01:46  

ചിത്രത്തിനും എഴുത്തിനും കവിതയ്ക്കും സ്വതന്ത്രമായ ഒരു സൌന്ദര്യം ഇവിടെയുണ്ട്. എല്ലാം ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ നഷ്ടപ്പെടാത്ത ഒരു സൌന്ദര്യവും ഉണ്ട്. ആശംസകള്‍

Harold 18 October 2008 at 02:43  

പരീക്ഷണം ഇനിയും നന്നായേനേ,
മടിയന്‍ ഉന്മേഷ്
എന്തായാലും ആദ്യപരിശ്രമമെന്ന നിലയില്‍ അഭിനന്ദനങ്ങള്‍
സനാതനന്റെ ആലാപനം നന്നായിട്ടുണ്ട്

എതിരന്‍ കതിരവന്‍ 18 October 2008 at 05:37  

സിനിമയുടെ പരിമിതി പലപ്പോഴും അത് അനുവാചകനു അധികം വിട്ടുകൊടുക്കുന്നില്ല എന്നാണ്. ഇത്തരം കൊള്ളഷുകള്‍ പ്രത്യേകിച്ചും കഥാംശങ്ങള്‍ പലനിറനങ്ങളിലൂടെ വെളിവാക്കപ്പെടുകയും പെയിന്റിങ്ങ് വേലിക്കെട്ടില്ലാത്ത സംവേദനസാദ്ധ്യതകള്‍ വാരിയിടുകയും ചെയ്യുമ്പോള്‍ പല വായന, പല ദര്‍ശനം, പല അനുഭവം ഇതിനെല്ലാം വഴി തുറക്കുന്നു.

കവിതാ‍ാപ്രമേയം ഇതില്‍ച്ചേര്‍ക്കാന്‍ പാടുപെട്ടു.
പെയിന്റിങ്ങിലെ നൈര്‍മല്യം കഥയുടെ നിറങ്ങളോടു യോജിക്കാതെ പോയത് മനഃപൂര്‍വമോ?

തൂക്കത്തിന്റെ കമന്റില്‍ ചില സത്യങ്ങളുണ്ടെങ്കിലും ഈ സംരഭത്തിനു “ഹാ കൊള്ളാമല്ലൊ ഈ പരിപാടി”
എന്നു പറഞ്ഞേച്ചുപോകാനാണെനിക്കിഷ്ടം.

നജൂസ്‌ 18 October 2008 at 07:59  

നല്ല ഉദ്ദ്യമം. സനൽ കവിത കേട്ടൂട്ടാ.. :) കൊള്ളാം
പരീക്ഷണങൾ തുടരട്ടെ...

Sebin Abraham Jacob 19 October 2008 at 01:32  

പരീക്ഷണം ഗംഭീരം.

കഥ തീരെ പോര. ഒട്ടുമേ പോര. ശബ്ദം കേട്ടില്ല. രാത്രിയില്‍ കേള്‍ക്കാം. ചിത്രം ഒരു തുടക്കക്കാരന്റേതായിരുന്നെങ്കില്‍ ഒന്നാന്തരം എന്നു പറഞ്ഞേനെ. പക്ഷെ ഉന്മേഷിന്റേതാവുമ്പോള്‍ എന്തോ, അങ്ങനെ പറയാന്‍ തോന്നുന്നില്ല.

പാമരന്‍ 19 October 2008 at 06:42  

അതിശയിപ്പിച്ചു.

ഈ ആശയത്തിനു നൂറു മാര്‍ക്ക്‌.

ചിത്രങ്ങളെപ്പറ്റി ഒന്നും പറയാനറിയില്ല. പക്ഷെ ഒത്തിരി എന്തൊക്കെയോ മനസ്സില്‍ കുത്തി നിറയ്ക്കുന്നുണ്ടവ. സനാതനന്‍ജിയുടെ വരികള്‍ അതിഗംഭീരം. സിമിയില്‍ നിന്നു പ്രതീക്ഷിച്ചത്ര കിട്ടാത്തപോലെ.

ഇനിയും വരട്ടെ പുതുമയുടെ മുളകള്‍!

Anonymous 19 October 2008 at 08:34  

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

നൊമാദ് | A N E E S H 19 October 2008 at 23:46  

ബ്ലോഗ് കഥയും, കവിതയും എഴുതിവയ്ക്കാനുള്ള ഒരിടം എന്നതില്‍ നിന്നും പരീക്ഷണങ്ങളുടെ ഒരു ഫ്ലാറ്റ്ഫോം ആയി മാറുന്നതില്‍ സന്തോഷം.

ഓഫ് : മൂന്നു പേര്‍ അടങ്ങുന്ന രണ്ട് മൂന്ന് ഗ്രൂപ്പുകള്‍ കൂടെ കോണ്ട്രിബ്യൂട്ടേര്‍സ് ആയിരുന്നെങ്കില്‍ ബൂലോക കവിത പോലെ നല്ല വായനയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവര്‍ക്ക് ഒരു വിരുന്നായേനെ.

സൂരജ് :: suraj 20 October 2008 at 00:21  

പരീക്ഷണം ഇഷ്ടമായി. വായനയ്ക്ക് ആദ്യം ഇത്തിരി ബുദ്ധിമുട്ടുണ്ടായെങ്കിലും. കവിതയാണ് ഏറ്റവും ഇഷ്ടമായത്. ഒറ്റയ്ക്ക് രാത്രി കിടന്ന് കേട്ടപ്പോള്‍ എന്തോ ഒരിദ്...

നന്ദകുമാര്‍ 20 October 2008 at 01:03  

കൊള്ളാം. പരീക്ഷണം നന്നായി. നന്നായിഷ്ടപ്പെട്ടു. ഇനിയും വരട്ടെ പരീക്ഷണങ്ങള്‍. ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു,

ദസ്തക്കിര്‍ 20 October 2008 at 03:57  

അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.

കൊളാഷ് എന്ന പദം അല്പം കുഴപ്പിച്ചു എന്നു കമന്റുകളില്‍ നിന്നും മനസ്സിലാക്കുന്നു. മൊണ്ടാഷ് ആണു കൂടുതല്‍ അനുയോജ്യം എന്നു തോന്നുന്നു.
ബ്ലോഗിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചില ശ്രമങ്ങളില്‍ നിന്നായിരുന്നു ഈ ആശയം ഉടലെടുത്തത്.ഒരേ വിഷയത്തിന്, വ്യത്യസ്തമായ മീഡിയകളിലൂടെ ഒന്നിലധികം വീക്ഷണകൊണുകളും അവതരണവും ഉപയോഗിച്ചു നോക്കിയാലെങിനെയിരിക്കും എന്നൊന്നു പരീക്ഷിച്ചു നോക്കിയതാണ്. തൂക്കം പറഞ്ഞതു പോലെ സിനിമ അത്തരം ഒരു മീഡിയ തന്നെ. പക്ഷേ, അതില്‍ പാട്ടും അഭിനയവും ശ്ബ്ദവും ദൃശ്യവുമെല്ലാം യോജിച്ചു നില്‍കുന്നു എന്ന വ്യത്യാസമുണ്ട്. ഇവിടെ ചിത്രത്തിനും കഥയ്കും പാട്ടിനും യോജിപ്പുകളിലേറെ differences ആണു കൂടുതല്‍. വളരെ നേര്‍ത്ത ചില സമാനതകളിലൂടെ ഓരോന്നിനും വ്യത്യസ്ഥമായ ഐഡന്റിന്റിയാണ് ഉള്ളതെന്നു തോന്നുന്നു. സിമി കഥയെഴുതിയത് എന്റെ ചിത്രത്തിനായല്ല, അതു പോലെ തന്നെ സനലും. എന്‍ഡ് പ്രൊഡക്റ്റിനേക്കാള്‍ കണ്‍സപ്റ്റിനും പ്രോസസ്സിനുമാണ് ഞങ്ങള്‍ മുന്‍ തൂക്കം നല്‍കിയത്.

ആദ്യ ശ്രമമെന്ന നിലയില്‍ ഒരു പാടു കുറവുകള്‍ ഉണ്ട്. പല മനസ്സുകളുടെ ആശയം ഒന്നിച്ച് അവതരിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങള്‍ ഉണ്ട്.

നൊമാദ് സൂചിപ്പിച്ചതു പോലെ കൂടുതല്‍ കോണ്ട്രിബ്യൂട്ടേര്‍സിനെ ചേര്‍ത്ത് പരീക്ഷണങ്ങള്‍ വിപുലീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ. താല്പര്യമുള്ളവര്‍ മെന്മ്പര്‍ഷിപ്പിന് ഞങ്ങളിലാര്‍ക്കെങ്കിലും ഒരു മെയില്‍ അയച്ചാല്‍ മതി.

Anonymous 3 November 2008 at 23:52  

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

പി എ അനിഷ്, എളനാട് 14 June 2009 at 09:55  

ശരിക്കും വ്യത്യസ്തം
ഗംഭീരം

poor-me/പാവം-ഞാന്‍ 24 October 2009 at 07:02  

Enjaaaid well, pond,river!

Thommy 12 November 2010 at 11:05  

Nice

About this Blog

ബ്ലോഗിങ്ങിന്റെ സാധ്യതകളിലേക്കുള്ള ചില പരീക്ഷണങ്ങള്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP